കേരളം കാത്തിരുന്ന രഹസ്യത്തിന്റെ ചുരുളഴിയുന്നു! എ.കെ.ജി. സെന്റര്‍ ആക്രമണക്കേസ് പ്രതിയെ കണ്ടെത്തി
തിരുവനന്തപുരം: കേരളം മുഴുവന്‍ കണ്ണുംകാതും കൂര്‍പ്പിച്ച്് കാത്തിരുന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സംഭവത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം പറയുന്നു. മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് വിവരം.
പ്രതി എന്ന് സംശയിക്കുന്നയാള്‍ നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മിച്ച സ്ഥലം മാത്രമാണെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതി വിദേശത്ത് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയുടെയും സഹായികളുടെയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ചുള്ളത്. അതേസമയം, സംസ്ഥാനത്തെ ഏറ്റവും ശക്തിയുള്ള പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തിനു നേരേ നടന്ന ആക്രമണത്തില്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്ത് അന്വേഷണ സംഘത്തിനു വലിയ നാണക്കേടായിരുന്നു.