NEWS

പട്ടി കടിച്ചാൽ ഈ 15 മിനിറ്റ് ഏറെ നിർണായകം

ഈ 15 മിനുറ്റ് നിയമം
നിങ്ങൾക്കറിയാമോ?
നായയുടെ കടിയേറ്റാൽ, ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള ടാപ്പിനടുത്തു പോകണം.
ടാപ്പ് പൂർണ്ണമായും തുറന്ന്, കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവ് തുടർച്ചയായി കഴുകി വൃത്തിയാക്കുക.  ഈ സമയദൈർഘ്യം വളരെ പ്രധാനമാണ്. പക്ഷേ പലപ്പോഴും ഇത് ആളുകൾ ചെയ്യാറില്ലാത്തതുമാണ്. പേവിഷത്തിന്റെ അണുക്കൾ നശിക്കണമെങ്കിൽ ഇത്രയും സമയം കഴുകുന്നത് വളരെ പ്രധാനമാണ്.
സോപ്പ് ലഭ്യമല്ലെങ്കിൽ, നിങ്ങൾ കടിയേറ്റ പ്രദേശം അത്രയും സമയം വെള്ളത്തിൽ കഴുകണം. ഇതിനിടയിൽ സോപ്പ് ലഭ്യമാക്കാൻ ശ്രമിക്കണം.
ഇതാണ് ഏത് പട്ടി കടിച്ചാലും ഏറ്റവും ഫലപ്രദമായ ഫസ്റ്റ് എയ്ഡ്.
ഡോ. വിനോദ് ബി. നായർ
(കടപ്പാട്)

Back to top button
error: