IndiaNEWS

ബംഗാള്‍ നിയമ മന്ത്രിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

കൊല്‍ക്കത്ത: വിവാദമായ കല്‍ക്കരി അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ നിയമ മന്ത്രി മൊലായ് ഗഡകിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. കൊല്‍ക്കത്ത ലെയ്ക്ക് ഗാര്‍ഡന്‍, പശ്ചിമ ബര്‍ദമാന്‍ ജില്ല, അസന്‍സോല്‍ എന്നിവിടങ്ങളിലെ മൂന്ന് വീടുകളിലടക്കം ആറിടങ്ങളിലാണ് റെയ്ഡ്.

റെയ്ഡില്‍ സി.ബി.ഐ. സംഘത്തിനൊപ്പം കേന്ദ്രസേനയും വനിതാ ഉദ്യോഗസ്ഥരുമുണ്ട്. കല്‍ക്കരി ഇടപാടില്‍ മൊലായ് ഗഡക് ഉള്‍പ്പെട്ടതിന്റെ തെളിവ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിലാണ് പരിശോധനയെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

Signature-ad

അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയെ കഴിഞ്ഞയിടെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ കഴിഞ്ഞ ജൂലൈയില്‍ 41 പേര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 

Back to top button
error: