NEWS

ബർത്ത്ഡേ കേക്ക് കഴിച്ച 5 വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു; സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ

തുറവൂർ : ജന്മദിനാഘോഷത്തിന് കേക്ക് കഴിച്ച 5 വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ബന്ധുക്കള്‍.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തുറവൂര്‍ വളമംഗലം സ്വദേശി ലിന്റോ എന്ന 5 വയസ്സുകാരന്റെ ജന്മദിനാഘോഷം വീട്ടില്‍ നടന്നത്. കടയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചതോടെ  കുഴഞ്ഞു വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Signature-ad

 

പഴകിയ കേക്കിൽ നിന്ന് കുട്ടിക്ക് വിഷാംശം ഉണ്ടായി എന്നാണ് വീട്ടുകാരുടെ പരാതി.എന്നാൽ ജൻമദിനാഘോഷത്തിൽ എത്തിയ ബന്ധുക്കൾ ഉൾപ്പടെ നിരവധി പേർ കേക്ക് കഴിച്ചെങ്കിലും മറ്റാർക്കും പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നത് സംശയത്തിന് ഇട നൽകുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Back to top button
error: