IndiaNEWS

അതീവ സുന്ദരി, ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് 51ലും രമ്യാ കൃഷ്ണൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് രമ്യാ കൃഷ്ണൻ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നായിക താരമായി തിളങ്ങിയ രമ്യാ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച് ഉയരങ്ങൾ കീഴടക്കി. അതിനുശേഷം സഹനടിയായും സ്വഭാവ നടിയായും അമ്മയായും ശക്തമായ വേഷങ്ങൾ ചെയ്തു. പിന്നീട് ബാഹുബലി, പടയപ്പ തുടങ്ങിയ വമ്പൻ സിനിമകളിൽ പല വലിയ വേഷങ്ങളും ഈ നടിയെ തേടിയെത്തി.

അൻപത്തിയൊന്നാം വയസ്സിലും ശരീരസൗന്ദര്യവും സ്റ്റൈലും ഫാഷൻ സെൻസും കാത്തുസൂക്ഷിക്കുന്ന നടി കൂടിയാണ് രമ്യ കൃഷ്ണൻ.

ഇപ്പോഴിതാ സാരിയിൽ ഗ്ലാമറസായി കാണപ്പെടുന്ന രമ്യ കൃഷ്ണന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘ജയിലർ’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രമ്യാ കൃഷ്ണൻ ഇപ്പോൾ ഈ സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലാണ്. സിനിമകൾക്ക് പുറമെ ടെലിവിഷൻ ഷോകളിലും വെബ് സീരീസുകളിലും പ്രത്യക്ഷപ്പെട്ട് പ്രതിഭ തെളിയിക്കുകയും പ്രേക്ഷക പ്രീതി നേടുകയും ചെയ്ത നടിയാണ് രമ്യാ കൃഷ്ണൻ.

എന്തായാലും ഈ പ്രായത്തിലും തന്റെ അഭിനയ പാടവം കൊണ്ടും കാലാതീതമായ സൗന്ദര്യം കൊണ്ടും ആരാധകരെ ത്രില്ലടിപ്പിച്ച് കൊണ്ടിരിക്കുകയാണ് നടി രമ്യാ കൃഷ്ണൻ എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.

Back to top button
error: