NEWS

മകന്റെ ഓണ്‍ലെെന്‍ റമ്മി കളി, വലിയമ്മയുടെ ജീവനെടുക്കുമ്പോൾ

തൃശൂര്‍: കടബാധ്യതയെ തുടര്‍ന്ന് പണത്തിനായി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകളുടെ വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു.
എന്നാല്‍, ഇവര്‍ക്ക് കടബാധ്യത എങ്ങനെ വന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.മകന്റെ ഓണ്‍ലെെന്‍ റമ്മി കളിയാണ് ഇന്ദുലേഖയ്ക്ക് ഇത്രയും കടം വരുത്തി വച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
മകന്‍ മൊബെെലിലൂടെ ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ നഷ്ടപ്പെടുത്തിയ പണം വീണ്ടെടുക്കാനാണ് ഇന്ദുലേഖ മാതാവിനെയും പിതാവിനെയും വിഷം നല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതില്‍ മാതാവ് മരിക്കുകയും പിതാവ് രക്ഷപ്പെടുകയുമായിരുന്നു.

ഭര്‍ത്താവ് ഗള്‍ഫില്‍നിന്നും അയയ്ക്കുന്ന പണമെല്ലാം മകന്‍ ആവശ്യപ്പെടുമ്ബോള്‍ വിവിധ ഘട്ടങ്ങളായി ഇന്ദുലേഖ നല്‍കാറുണ്ടായിരുന്നു.ഇന്ദുലേഖ ആവശ്യപ്പെട്ടപ്പോള്‍ വിഷം വാങ്ങി നല്‍കിയതും മകനാണ്. എന്നാല്‍ എലിയെ കൊല്ലാനാണ് വിഷം വാങ്ങിപ്പിച്ചതെന്നാണ് മകന്‍ കരുതിയത്. റമ്മികളിയിലൂടെ നിരവധി ആത്മഹത്യകള്‍ സംസ്ഥാനത്തു നടന്നിട്ടുണ്ടെങ്കിലും അതിന്‍്റെ പേരില്‍ ഒരു കൊലപാതകം നടക്കുന്നത് ഇതാദ്യമാണ്.

 

Signature-ad

 

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരു മാസം മുന്‍പ് കെബി ഗണേഷ് കുമാര്‍ എംഎൽഎ രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടണമെന്നാണ് കെബി ​ഗണേഷ് കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടത്.അത് അടിവരയിടുന്ന സംഭവമാണ് ഇപ്പോൾ കേരളത്തിൽ നടന്നിരിക്കുന്നത്.

Back to top button
error: