ചെങ്ങന്നൂര്‍: സൈക്കിളിന്റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി പെരുമുറ്റത്ത് വീട്ടില്‍ രാജശേഖരന് പിള്ള-ഗിരിജാദേവി ദമ്ബതികളുടെ മകന് രാകേഷ് രാജാണ് (28) മരിച്ചത്. അവിവാഹിതനാണ്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം രാത്രി കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കാന്‍ പോകുമ്ബോഴാണ് അപകടം.രാകേഷ് ഓടിച്ചിരുന്ന ബൈക്ക് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച സൈക്കിളിന്റെ പിന്നിലിടിക്കുകയായിരുന്നു.