കോഴിക്കോട് :കരിപ്പൂരിൽ സ്വര്‍ണ്ണക്കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിന് മുന്‍പിലുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ യാത്രക്കാരില്‍ ഒരാളില്‍ നിന്നും 320 ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ കൂടെയുള്ള ആളുടെ മൊബൈലിലേക്ക് തുടര്‍ച്ചയായി ഫോണ്‍ വരുന്നത് ശ്രദ്ധിച്ച പോലീസ് അയാളെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് ലൈനിൽ കസ്റ്റംസ് സൂപ്രണ്ട് ആണെന്ന് മനസ്സിലായത്. തുടർന്ന് പോലീസ് ഇയാളുടെ റൂമില്‍ എത്തി പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ 5 ലക്ഷത്തോളം രൂപയും, ദിര്‍ഹങ്ങളും, 320 ഗ്രാം സ്വര്‍ണവും, റാഡോ വാച്ചും അടക്കം നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ ഇയാളുടെ റൂമിൽ നിന്നും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
കരിപ്പൂരിലെ തുടർച്ചയായുള്ള സ്വര്‍ണ്ണക്കടത്ത് സംഭവങ്ങളുമായി ഇയാള്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്