NEWS

പോലീസ് തേടുന്ന കൊടും ക്രിമിനലിനോടൊപ്പം കാറിൽ പത്തനംതിട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥ

പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് തിരയുന്ന കൊടും ക്രിമിനല്‍ തിരുവല്ലം ഉണ്ണി പത്തനംതിട്ടയില്‍ വച്ച്‌ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു.
പത്തനംതിട്ടയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വാഹനത്തിൽ കയറിയാണ് ഇയാൾ രക്ഷപെട്ടത്.പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥയാണ് ഇവർ.

സംഭവത്തിൽ മേലുദ്യോഗസ്ഥര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.തന്റെ വാഹനത്തില്‍ ഉണ്ണിയുടെ വാഹനം ഇടിച്ചെന്നും, ഇതേ തുടര്‍ന്ന് ഇയാളെയും കൂട്ടി സ്‌റ്റേഷനിലേക്ക് വന്നതാണെന്നുമാണ് ഇവരുടെ വിശദീകരണം. മികച്ച സര്‍വീസിന് മെഡലുകളടക്കം ലഭിച്ച ഉദ്യോഗസ്ഥയാണ് ഇവര്‍.

 

Signature-ad

 

സംസ്ഥനത്ത് വിവിധ ഭാഗങ്ങളിലായി നാല്‍പ്പത്തി രണ്ട് കേസുകളാണ് ഉണ്ണിയുടെ പേരിലുള്ളത്.

Back to top button
error: