ചെങ്ങന്നൂർ :മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടമുണ്ടായത്.
ചിന്മയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജര്‍ ശ്രീകാന്ത് (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് എംസി റോഡില്‍ മുളക്കുഴ സിസി പ്ലാസയ്ക്കു സമീപമായിരുന്നു അപകടം.
പിറവത്തുനിന്നു തിരുവനന്തപുരത്തേക്കു പോയ ശ്രീകാന്തിന്റെ കാറും എതിരെയെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എതിര് ദിശയിലേക്കു തിരിഞ്ഞ ശ്രീകാന്തിന്റെ കാറില്‍ പിന്നാലെ വന്ന മറ്റൊരു കാറും ഇടിച്ചു. മൂന്നു കാറുകളും സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്.