NEWS

ലൈഫിൽ സർക്കാരിന് ലൈഫ് ,സിബിഐ അന്വേഷണത്തിന് സ്റ്റേ

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ .വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് വിധി പറഞ്ഞത് .

വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചെന്ന് കാട്ടി സിബിഐ രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നിൽക്കില്ല എന്നാണ് ലൈഫ് മിഷന്റെ വാദം .നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നല്‍കിയ അനില്‍ അക്കര എം. എല്‍.എ. എന്നിവരുടെ വാദവും ഹൈക്കോടതി കേട്ടു .കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു .

Back to top button
error: