CareersNEWS

സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനം

കോട്ടയം: വനിതാ-ശിശു വികസന ഓഫീസിനുകീഴിലുള്ള സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീമില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്. ഡബ്ല്യു / സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ എം.എ / എം.എസ്.സി/ സോഷ്യല്‍ വര്‍ക്ക് വിത്ത് മെഡിക്കല്‍ ആന്‍ഡ് സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് സ്പെഷലൈസേഷന്‍ / ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്.

Signature-ad

കൗണ്‍സിലിംഗില്‍ ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തില്‍ ഓഗസ്റ്റ് 10 നകം നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2961272.

Back to top button
error: