CrimeNEWS

ഉടുമ്പന്‍ചോലയില്‍ നാലുവയസുകാരി പൊതുകുളത്തില്‍വീണ് മരിച്ചു

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ നാല് വയസുകാരി പൊതുകുളത്തില്‍ വീണ് മരിച്ചു. ഉടുമ്പന്‍ചോല വെള്ളറക്കംപാറ കോളനിയില്‍ പരേതനായ പരമശിവം-വീരലക്ഷ്മി ദമ്പതികളുടെ മകള്‍ ധരണി ആണ് മരിച്ചത്. സംരക്ഷണ ഭിത്തി ഇല്ലാത്ത കുളത്തില്‍ കുട്ടി കാല്‍വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്നു രാവിലെ കണ്ണൂരിലുണ്ടായ മറ്റൊരു അപകടത്തില്‍ പതിനാറുകാരിയായി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ദാരുണമായി മരിച്ചു. സ്‌കൂള്‍ ബസില്‍ കയറാന്‍ രാവിലെ അമ്മയ്‌ക്കൊപ്പം വന്ന വിദ്യാര്‍ഥിനി റെയില്‍വെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറില്‍നിന്ന് ഇറങ്ങി റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Signature-ad

കിഷോര്‍ – ലിസി ദമ്പതികളുടെ മകളും കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ നന്ദിത പി കിഷോര്‍ ( 16 ) ആണ് മരിച്ചത്. ലിസിയുടെ ഭര്‍ത്താവ് കിഷോര്‍ നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.

Back to top button
error: