NEWS

ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്;ജീവനക്കാരനെ പിരിച്ചുവിട്ട് ഇന്ത്യാ ടുഡേ 

കൊൽക്കത്ത: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെതിരെ നടത്തിയ അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റിന്റെ പേരില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഓഫീസിലെ ജനറല്‍ മാനേജരെ കമ്ബനി പിരിച്ചുവിട്ടു.
ഇന്ദ്രൻ ചാറ്റര്‍ജി എന്ന ആളെയാണ് വെള്ളിയാഴ്ച കമ്ബനി പുറത്താക്കിയത്. വ്യാഴാഴ്ച തന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചാറ്റര്‍ജി മുറുമുവിനെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടത്. ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഇത്തരം നടപടികളെ അംഗീകരിക്കുന്നില്ലെന്നും, ധാര്‍മ്മികതയുടെ ഉയര്‍ന്ന നിലവാരം തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ഗ്രൂപ്പ് സിഇഒ ദിനേശ് ഭാട്ടിയ വ്യക്തമാക്കി.

Back to top button
error: