NEWS

ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി

ലപ്പുഴയിലെ കായലും നെൽപ്പാടങ്ങളും കണ്ട് രാവും പകലും ഹൗസ് ബോട്ടില്‍ യാത്ര ചെയ്യാൻ ഐആർസിടിസി സൗകര്യം ഒരുക്കുന്നു.
കൊച്ചി കായലിലൂടെ ആലപ്പുഴയുടെ കാഴ്ചകളിലേക്ക് കയറിച്ചെല്ലുന്ന ഐആർസിടിസി റിവര്‍ ക്രൂസ് പാക്കേജുകളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും അറിയാം.

തോട്ടപ്പള്ളി -ആലപ്പുഴ റിവര്‍ ക്രൂസ് പാക്കേജ്

ആലപ്പുഴയിലെ മനോഹരമായ കാഴ്ചകളാണ്
ആലപ്പുഴ- തോട്ടപ്പള്ളി റിവര്‍ ക്രൂസ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. രണ്ട് രാത്രിയും മൂന്ന് പകലുമാണ് ഈ പാക്കേജിലുള്ളത്.

യാത്രയുടെ ആദ്യ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴയിലെ തോട്ടപ്പള്ളി ജെട്ടിയിൽ എത്തിച്ചേരുക. ഇവിടെ നിന്നും സന്ധ്യ വരെ യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴയുടെ തനത് കാഴ്ചകള്‍ക്കാണ് ഈ യാത്രയില്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. നദികൾ, തടാകങ്ങൾ, കനാലുകൾ, തീരദേശ അഴിമുഖങ്ങൾ എന്നിവയെ പരസ്പരം ബന്ധിച്ചുള്ള ജലപാതയിലൂടെ‌യാകും ഈ യാത്ര പുരോഗമിക്കുക. ഇവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതം നേരിട്ടു കണ്ടറിയുന്നതിനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും സാധിക്കും. പരമ്പരാഗത കേരളീയ വിഭവങ്ങള്‍ അടങ്ങിയ ഉച്ചഭക്ഷണം ലഭ്യമാണ്.

Signature-ad

രണ്ടാമത്തെ ദിവസത്തെ യാത്രയില്‍
റോട്ടോ മണ്ണാറശ്ശാല ക്ഷേത്രവും മാന്നാർ ക്രാഫ്റ്റ് വില്ലേജും വഴിയുള്ള ക്രൂയിസും അര ദിവസത്തെ വിനോദയാത്രയും ആണ് ഉള്‍പ്പെ‌ടുത്തിയിരിക്കുന്നത്.
പ്രഭാതഭക്ഷണത്തിനു ശേഷം കേരളത്തിലെ പ്രധാന നാഗാരാധനാ കേന്ദ്രങ്ങളിലൊന്നായ മണ്ണാറശ്ശാല ക്ഷേത്രത്തിലേക്ക് പോകും. അകത്തു പ്രവേശിച്ച് പൂജയും മറ്റും നേരിട്ട് കാണം.

പരമ്പരാഗത വിളക്കുകൾ, അലങ്കരിച്ച പൂട്ടുകൾ, മണികൾ, ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന വിവിധതരം പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോഹപ്പണിക്കാരെ കാണുകയാണ് അ‌ടുത്ത ലക്ഷ്യം,. മണ്ണാറശ്ശാലയില്‍ നിന്നും 45 മിനിറ്റാണ് മാന്നാര്‍ ഗ്രാമത്തിലേക്കുള്ള യാത്ര എടുക്കുന്ന സമയം. അതിനു ശേഷം എഡി 52-ൽ കേരളത്തിലെത്തിയ യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ സെന്റ് തോമസ് നിർമ്മിച്ച ഏഴര പള്ളികളിൽ ഒന്ന് സന്ദര്‍ശിക്കാം. തിരികെ ബോട്ടിലേക്ക് മടങ്ങി കരുമാടി ഗ്രാമത്തിലേക്ക് പോകുന്നു. കേരളത്തില്‍ നിന്നും അപൂര്‍വ്വമായി ലഭിച്ച ബുദ്ധപ്രതിമകളില്‍ ഒന്നാണിത്. ഇവി‌ടം കണ്ടുകഴിഞ്ഞ ശേഷം ചെറിയ വിശ്രമത്തിന് സമയമുണ്ട്. അതുകഴിഞ്ഞ് കഞ്ഞിപ്പാടം എന്ന ഗ്രാമത്തിലേക്കാണ് പോകുന്നത്. വഞ്ചി നിര്‍മ്മാണത്തിന് പ്രസിദ്ധമായ സ്ഥലമാണിത്.
മൂന്നാമത്തെ ദിവസം രാവിലെ പത്ത് മണിവരെ ക്രൂസില്‍ ചിലവഴിക്കാം. പ്രഭാതഭക്ഷണത്തിനു ശേഷം പുന്നമട കായലിലേക്ക് പോകുന്നു. ആലപ്പുഴയിലെ മാര്‍ക്കറ്റില്‍ ഷോപ്പിങ്ങോടുകൂടി യാത്ര അവസാനിക്കും.
2022 ല്‍ ഒക്‌ടോബര്‍ 19, നവംബര്‍ 30, 2023 ല്‍ ജനുവരി 4, ഫെബ്രുവരി 1, മാര്‍ച്ച് 1, ഏപ്രില്‍ 12 എന്നീ തിയ്യതികളിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
യാത്രയില്‍ തിരഞ്ഞെടുക്കുന്ന ക്ലാസിന് അനുസരിച്ചാണ് ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരിക. സുപ്പീരിയര്‍ ക്ലാസില്‍ രണ്ടു പേര്‍ക്കുള്ള ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 30450/- രൂപയും സിംഗിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 53288/-രൂപയും 5-12 വയസ്സു വരെയുള്ള കുട്ടികളില്‍ രണ്ടുപേര്‍ക്കുള്ള പ്രത്യേക ക്യാബിനില്‍ ഒരാള്‍ക്ക് 15225/- രൂപയും ഇതേ പ്രായത്തില്‍ ഒരാള്‍ക്കുള്ള ക്യാബിനില്‍ 26644/- രൂപയും ആകും.
ഡീലക്സ് ക്യാബിനില്‍ രണ്ടു പേര്‍ക്കുള്ള ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 43050/- രൂപയും സിംഗിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 75338/–രൂപയും 5-12 വയസ്സു വരെയുള്ള കുട്ടികളില്‍ രണ്ടുപേര്‍ക്കുള്ള പ്രത്യേക ക്യാബിനില്‍ ഒരാള്‍ക്ക് 21525/-രൂപയും ഇതേ പ്രായത്തില്‍ ഒരാള്‍ക്കുള്ള ക്യാബിനില്‍ 37669/- രൂപയുമാകും.

Back to top button
error: