കൊൽക്കത്ത: മരുമകനുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ ആള്‍കൂട്ടം വീട്ടമ്മയെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
നര്‍സേബ ബീബി (35) എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.ഇവരുടെ ഭർത്താവ് മരിച്ചതാണ്.ഇവരേക്കാൾ പത്ത് വയസ്സിന് ഇളയ മരുമകനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആള്‍കൂട്ട കൊലപാതകം. മരുമകന്‍ മൊഫിജുള്‍ മൊണ്ടോളും (25) മര്‍ദനത്തിനിരയായി. ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.