NEWS

ദുബായിയുടെ രാജശിൽപ്പി

ദുബായിയെ ഈ നിലയിൽ എത്തിച്ച ഷേക്ക് റഷീദ് ബിൻ അൽ മക്തുമിനോട് ഒരിക്കൽ ദുബായിയുടെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ:
എന്റെ അപ്പുപ്പനും അച്ഛനും ഒട്ടകത്തിന്റെ പുറത്ത് ആണ് യാത്ര ചെയ്തിരുന്നത് ഇന്ന് ഞാൻ mercedes benz ലും എന്റെ മക്കളും കൊച്ചു മക്കളും land rover ലും യാത്ര ചെയ്യുന്നു എന്നാൽ അവരുടെ മക്കൾ വീണ്ടും ഒട്ടകത്തിന്റെ പുറത്ത് യാത്ര ചെയ്യേണ്ടി വരും
അങ്ങിനെ എന്താണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു:
ഞാൻ എന്റെ അപ്പുപ്പന്റേയും അച്ഛന്റേയും കഷ്ടപ്പാടുകൾ കണ്ടിട്ടുണ്ട്
ആ അറിവാണ് എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചത്
പക്ഷേ എന്റെ മക്കളും കൊച്ചു മക്കളും അത് കണ്ടിട്ടില്ല
കഷ്ടപ്പാടുകൾ മനുഷ്യനെ ബലവാനും ആരോഗ്യവാനും ആക്കുന്നു
അവന് ഏത് പരിതസ്ഥിതിയേയും നേരിടാൻ പ്രാപ്തൻ ആക്കുന്നു അവന് അസുഖങ്ങൾ കുറവായിരിക്കും
എന്നാൽ എന്റെ കൊച്ചുമക്കളെ പോലുള്ള സുഖലോലുപർക്ക് കഷ്ടപ്പാടുകളെ അതിജീവിക്കാൻ പ്രയാസം ആണ്
അവർ പെട്ടെന്ന് തളർന്നു പോകും
ദൈവം മനുഷ്യനെ സൃഷ്ടിച്ചത്  കഷ്ടപ്പാടുകൾ കണ്ട് അതിജീവിക്കാൻ ആണ്
സുഖലോലുപർ കഷ്ടപ്പാടുകൾ വരുമ്പോൾ തളർന്നു പോകും
എന്റെ പേരക്കുട്ടികളുടേയും അത് തന്നെ ആയിരിക്കും
അപ്പോൾ അവർക്ക് വീണ്ടും ഒട്ടകത്തിൽ തന്നെ യാത്ര ചെയ്യേണ്ടി വരും

1833 മുതൽ അൽ-മക്തൂം രാജകുടുംബം ആണ് ദുബായ് ഭരണനിർവ്വഹണം നടത്തിവരുന്നത്. ദുബായ് എമിറേറ്റിന്റെ ഇപ്പോഴത്തെ ഭരണകർ‍ത്താവ് ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം ആണ്. ഇദ്ദേഹം അറബ് ഐക്യനാടുകളുടെ പ്രധാനമന്ത്രിപദവും ഉപരാഷ്ട്രപതിസ്ഥാനവും വഹിക്കുന്നു.

ദുബായ് എമിറേറ്റിന്റെ റവന്യുവരുമാനത്തിന്റെ സിംഹഭാഗവും വാണിജ്യം, വ്യവസായം, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ നിന്നുമാണ് ലഭിക്കുന്നത്.പെട്രോളിയം, പ്രകൃതിവാതകം എന്നിവ ദുബായ് എമിറേറ്റിന്റെ ആകെ റവന്യു വരുമാനത്തിന്റെ 6 ശതമാനത്തോളം മാത്രമാണ് ഉള്ളത്.

Signature-ad

 

 

ലോകപ്രസിദ്ധയാർജിച്ച നിർമ്മിതികൾ കൊണ്ടും മറ്റു വികസന പദ്ധതികൾ കൊണ്ടും പ്രത്യേകമായ കായികവിനോദങ്ങൾ കൊണ്ടും ദുബായ് എമിറേറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നു.ഇതിനാൽ തന്നെ ദുബായ് ലോകത്തിന്റെ  വാണിജ്യതലസ്ഥാനമായാണ് ഇന്നറിയപ്പെടുന്നത്.

Back to top button
error: