മലപ്പുറം: പബ്ജി കളിക്കിടെ പരിചയപ്പെട്ട തമിഴ് യുവാവിനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ.മലപ്പുറം സ്വദേശിനിയും മൂന്നു മക്കളുടെ അമ്മയുമാണ് ഇവഓ. പത്തു മാസത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ മലപ്പുറം താനൂര്‍ പോലീസില്‍ നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ യുവതി തമിഴ്നാട്ടിലേക്ക് കടന്നെന്നു പോലീസ് കണ്ടെത്തി. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണം വഴിമുട്ടിച്ചു. യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും ആണ്ടിപ്പട്ടി എന്ന സ്ഥലത്ത് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു.
യുവതി പബ്ജി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പബ്ജി വഴിയാണ് തമിഴ്നാട് സ്വദേശിയായ യുവാവുമായി യുവതി അടുക്കുന്നത്.