NEWS

ക്ഷേത്ര പരിസരത്ത് കത്തിക്കുത്ത്;ഒരാൾ മരിച്ചു

തൃശൂർ : വേലൂർ ക്ഷേത്രപരിസരത്തുണ്ടായ കത്തികുത്തിൽ  ഒരാള്‍ മരിച്ചു.മറ്റൊരാളുടെ നില ഗുരുതരമാണ്.

വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവിന് സമീപമുള്ള സുബിന്‍ദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത് രമേഷാണ് (46) ഗുരുതരാവസ്ഥയിലുളളത്. ഇവര്‍ രണ്ടുപേരും തമ്മിലാണ് കത്തിക്കുത്തുണ്ടായത്.

 

 

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ക്ഷേത്ര പരിസരത്ത് വെച്ച്‌ രണ്ടും പേരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കത്തി ഉപയോഗിച്ച്‌ പരസ്പരം കുത്തുകയുമായിരുന്നു. രമേഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: