NEWS

ആക്രിക്കച്ചവടക്കാരന്‍റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ ആക്രിക്കച്ചവടക്കാരന്‍റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം.
കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഭുവനചന്ദ്രന്‍ ജോലി ചെയ്തിരുന്ന വീടിനു സമീപത്തെ കരിക്കു കടയില്‍ സംസാരിച്ചു നില്‍ക്കവെയാണ് അതുവഴി പോയ ആക്രിക്കാരനുമായി വാക്കുതര്‍ക്കമുണ്ടായത്.

വാക്കുതര്‍ക്കം രൂക്ഷമായതോടെ ആക്രിക്കച്ചവടക്കാരന്‍ ഭുവനചന്ദ്രനെ ചവിട്ടുകയായിരുന്നു. കരള്‍ രോഗത്തിന് ഓപ്പറേഷന്‍ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന്‍. വയറില്‍ ശക്തമായ ചവിട്ടേറ്റ് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ആക്രിക്കാരനെ ഇനിയും പിടികൂടാൻ പോലീസിനായിട്ടില്ല.ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ്.

Back to top button
error: