കൊച്ചി: കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ മുന്‍നിര ബാങ്കായ എസ്ബിഐ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനെതിരെ നിരവധി ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വഴിയാണ് ഉപയോക്താക്കള്‍ പ്രതിഷേധം അറിയിച്ചത്.
എന്താണ് കെവൈസി?
നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (Know Your Customer) എന്നത്‌കൊണ്ട് ബാങ്കുകള്‍ അര്‍ത്ഥമാക്കുന്നത് അവരുടെ ഉപഭോക്താക്കളുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നുള്ളതാണ്. അക്കൗണ്ട് ആരംഭിക്കുമ്പോള്‍ തന്നെ കെവൈസി നല്‍കണം. ഉയര്‍ന്ന അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കല്‍, ഇടത്തരം അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് എട്ട് വര്‍ഷത്തിലൊരിക്കല്‍, കുറഞ്ഞ അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് ഓരോ പത്ത് വര്‍ഷത്തിലൊരിക്കലും കെവൈസി അപ്ഡേറ്റ് നടത്തേണ്ടതുണ്ട്.
എസ്ബിഐ ഉപയോക്താവാണെങ്കില്‍ എസ്ബിഐ കെവൈസി പുതുക്കാന്‍ ആവശ്യമായ രേഖകള്‍ ഇവയാണ്
- പാസ്‌പോര്‍ട്ട്
- വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ്
- ഡ്രൈവിംഗ് ലൈസന്‍സ്
- ആധാര്‍ കാര്‍ഡ്
- എന്‍ ആര്‍ ഇ REGA കാര്‍ഡ്
- പാന്‍ കാര്‍ഡ്