തിരുവനന്തപുരം: പിണറായി വിജയനോട് പ്രതികാരം ചെയ്യുമെന്ന വെല്ലുവിളിയുമായി പി.സി. ജോര്‍ജ്. തന്നോട് വൃത്തികേടാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് എല്ലാത്തിനും പ്രതികാരം ചെയ്യുമെന്നുമായിരുന്നു േജാര്‍ജിന്‍െ്‌റ പ്രതികരണം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ന് രാവിലെ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചോദ്യചെയ്യലിനായി എത്തിയപ്പോഴായിരുന്നു ജോര്‍ജ് ഈ വെല്ലുവിളി നടത്തിയത്. തണിക്കെതിരേ പീഡന പരാതിവരുന്നത് ജോര്‍ജ് നേരത്തേ അറിഞ്ഞിരുന്നതായാണ് സൂചന. അതേസമയം വെല്ലുവിളിച്ച് അകത്തേക്കുപോയ ജോര്‍ജ് പീഡനക്കേസില്‍ അറസ്റ്റിലായി തിരിച്ചിറങ്ങിയപ്പോഴും പിണറായി വിജയനെതിരേ വെല്ലുവിളി തുടര്‍ന്നു. ഇതുകൊണ്ടൊന്നും പിണറായി രക്ഷപ്പെടില്ലെന്നായിരുന്നു പ്രതികരണം.
മുഖ്യമന്ത്രിയും ഭാര്യയും മകളും കള്ളക്കടത്ത് കേസില്‍ പ്രതിയാകുന്നത് തന്റെ കുഴപ്പമാണോ..താന്‍ പറഞ്ഞിട്ടാണോ ഇവര്‍ കള്ളക്കടത്ത് നടത്തിയതെന്നും പി.സി.ജോര്‍ജ് രാവിലെ ചോദിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്നലെ പത്ര സമ്മേളനം നടത്തി പറഞ്ഞതിന്റെ പകുതി താന്‍ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് തന്നെ മാത്രം പ്രതിയാക്കുന്നു. പി.സി.ജോര്‍ജിനോട് എന്തും ആകാമെന്നാണ്. ഒരു മാസത്തിനുള്ളില്‍ പിണറായി താഴെയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ പരാതി ഉന്നയിച്ചത് വിശ്വാസ്യതയില്ലാത്ത സ്ത്രീയാണെന്ന് ഹൈക്കോടതി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു മറ്റേ പണിക്കും താന്‍ പോയിട്ടില്ല. പിന്നെ എന്തിന് ഭയക്കണം. ‘പൊതുപ്രവര്‍ത്തനത്തിന്‍െ്‌റ ഭാഗമായിട്ടാണ് തന്നോട് കാണിച്ചതിനൊക്കെ ക്ഷമിക്കുന്നത്. പിണറായി 20 കൊല്ലമേ ആയിട്ടുള്ളൂ എംഎല്‍എ ആയിട്ട്. 33 കൊല്ലമായി ഞാന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട്. ഏഴ് പ്രാവിശ്യം എംഎല്‍എ ആയി. വഴിയേ നടക്കുന്നവനല്ല ഞാന്‍. ആ എന്നോടാണ് ഈ വൃത്തികേട് കാണിക്കുന്നത്. ഇതിനൊക്കെ പ്രതികാരം ഉണ്ടാകും. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു സംശയവും വേണ്ട’ പി.സി.ജോര്‍ജ് പറഞ്ഞു.
ഏത് തരത്തിലുള്ള പ്രതികാരമായിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘മാന്യമായ രീതിയിലുള്ള പ്രതികാരമായിരിക്കും, പിണറായി ചെയ്തത് പോലുള്ള ഊളത്തരമായിരിക്കില്ല. ജനകീയമായിരിക്കും. ജനങ്ങളുടെ മുന്നില്‍ സത്യങ്ങള്‍ ബോധ്യപ്പെടുത്തും. ഞാന്‍ പറയുന്നത് ഞാന്‍ ചെയ്യും. ജനകീയ വിചാരണക്ക് പിണറായി വിധേയനാകും’ എന്നായിരുന്നു പി.സി.ജോര്‍ജിന്റെ മറുപടി.
താന്‍ സമീപിച്ച രാഷ്ട്രീയ നേതാക്കളില്‍ അപമര്യാദയായി പെരുമാറാത്ത ഏക വ്യക്തി പി.സി.ജോര്‍ജാണെന്ന് ഈ പരാതിക്കാരി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോ പിണറായിയുടെ പണം വാങ്ങി നടക്കുകയാണ്. പെണ്‍കുട്ടികളെ ചക്കരെ തങ്കമേ എന്നൊക്കെയാണ് ഞാന്‍ വിളിക്കാറുള്ളത്. അതിനപ്പുറത്തേക്ക് വൃത്തികേടൊന്നും കാണിക്കാറില്ല. ഐപിസി 164 പ്രകാരം മൊഴി കൊടുത്തത് നന്നായി. അതിനകത്ത് കളവ് പറഞ്ഞാല്‍ ജയിലില്‍ പോകും. ഇപ്പോള്‍ പറഞ്ഞത് കളവാണെന്ന് തെളിയും’ – ജോര്‍ജ് രാവിലെ അവകാശപ്പെട്ടു.