* അശോകത്തിന്റെ തൊലി അരച്ച് വെളിച്ചെണ്ണയിൽ കാച്ചി ശരീരത്തിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാൽ ത്വക്ക് രോഗങ്ങൾ ശമിക്കും.
* അശോകത്തിന്റെ ഉണങ്ങിയ പൂവരച്ച് തൈരിൽ സേവിച്ചാൽ പഴകിയ അർശസും ഭേദമാകും.
* അശോകത്തിന്റെ തൊലികഴുകി വൃത്തിയാക്കി കഷായം വെച്ച് മൂന്നുനേരം 25 മില്ലി വീതം 5 ദിവസം കഴിച്ചാൽ സ്ത്രീകളിലെ രക്തസ്രാവം ഇല്ലാതാകും.
* അശോകപ്പട്ട പാൽ കഷായം വെച്ച് 25 മില്ലി വീതം 2 ദിവസം സേവിച്ചാൽ ഗർഭാശയ രോഗങ്ങൾ മാറും.
* അശോകപ്പട്ട കഷായമാക്കി കഴിച്ചാൽ അർശസും വയറുവേദനയും മാറും. അശോകക്കുരുവിന്റെ ചൂർണ്ണം കരിക്കിൻ വെള്ളത്തിൽ സേവിച്ചാൽ മൂത്രതടസ്സം ഇല്ലാതാവും.
* അശോകത്തിന്റെ പൂവ് പാലില്‍ അരച്ച് കലക്കി സേവിച്ചാല്‍ അധികമായ രക്തസ്രാവം ശമിക്കും..
* അശോകത്തൊലി അരച്ച് ലേപനം ചെയ്താല്‍ വിഷബാധ നിമിത്തമുണ്ടാകുന്ന നീരും വേദനയും ചൊറിച്ചിലും ശമിക്കും..
* അശോക പൂവ് ചതച്ചു വെള്ളത്തിലിട്ടു വെച്ചത് പിറ്റേ ദിവസമെടുത്ത് പിഴിഞ്ഞ് സേവിച്ചാല്‍ രക്ത ചര്‍ദ്ദി, രോമകൂപങ്ങളില്‍ നിന്ന് രക്തം പോകുക എന്നിവ ശമിക്കും..
* അശോകത്തിന്റെ പൂവ് ഉണക്കി പൊടിച്ചു ദേഹത്ത് പുരട്ടി കുളിപ്പിച്ചാല്‍ കുട്ടികളുടെ ത്വക്ക് രോഗങ്ങള്‍ ഭേദമാകും.
(NB:മരുന്ന് വൈദ്യ നിർദേശ പ്രകാരം ഉപയോഗിക്കുക )