ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.21 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ 45 ശതമാനത്തിന്റെ വര്‍ധനവുണ്ട്.നിലവില്‍ 94420 പേരാണ് ചികിത്സയിൽ ഉള്ളത്.
ഇതുവരെ:
ആകെ രോഗ മുക്തര്‍ 42787606. ആകെ മരണം 525020. ഇതുവരെയായി 1,97,11,91,329 പേര് വാക്സിന് സ്വീകരിച്ചു