NEWS

മൈക്ക് ഉപയോഗിച്ചുളള അനൗണ്‍സ്മെന്റിന് ഇനി ഇരട്ടി തുക; പോലീസിന്റെ സേവന നിരക്കുകൾ ഉയർത്തി

തിരുവനന്തപുരം : മൈക്ക് ഉപയോഗിച്ചുളള അനൗണ്‍സ്മെന്റിന് അനുമതി ലഭിക്കണമെങ്കില്‍ ഇനി ഇരട്ടി തുക നല്‍കണം.15 ദിവസത്തേക്ക് 330 രൂപ ആയിരുന്നതാണ് 660 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്.
നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ സേവന-ഫീസ് നിരക്കുകൾ വർദ്ധിപ്പിച്ചത്.10 % ആണ് വർദ്ധന.ഡിജിപി അനില്‍കാന്തിന്റെ ശുപാര്‍ശയെ തുടർന്നാണ് നടപടി.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 555 ല്‍ നിന്ന് 619 രൂപയുമാക്കി ഉയര്‍ത്തി.ഇവയ്‌ക്ക് പുറമെ സ്വകാര്യ ,വിനോദ പരിപാടികള്‍, സിനിമ ഷൂട്ടിങ് ഉള്‍പ്പെടെയുള്ളവയ്‌ക്കും അധിക തുക അടയ്‌ക്കണം. സ്റ്റേഷന്‍ ഓഫീസര്‍ മാരുടെ സേവനം ആവശ്യമാണെങ്കില്‍ നാല് മണിക്കൂര്‍ അടിസ്ഥാനത്തില്‍ പണം അടയ്‌ക്കണം .പകല്‍ 3,795 രൂപയും രാത്രി 4,750 രൂപയുമാണ് അടയ്‌ക്കേണ്ടത്.പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ് നടത്തണമെങ്കില്‍ 11,025 രൂപയ്‌ക്ക് പകരം ഇനി പ്രതിദിനം 33,100 രൂപ നല്‍കണം. പോലീസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയര്‍ലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നല്‍കണം.

 

Signature-ad

 

 

ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി, ഫിംഗര്‍ പ്രിന്റ് ബ്യൂറോ എന്നിവിടങ്ങളിലെ ഫീസുകളും വര്‍ദ്ധിപ്പിച്ചതിൽ ഉൾപ്പെടുന്നു. എംപ്ലോയീ വെരിഫിക്കേഷന്‍ ഫീസ് , അപകടവുമായി ബന്ധപ്പെട്ട രേഖകള്‍, ഇതര സംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഫീസുകളിലും മാറ്റം ഉണ്ട്. ഇവയ്‌ക്ക് പുറമെ ബാങ്കുകള്‍ തപാല്‍ വകുപ്പ് എന്നിവര്‍ക്ക് പോലീസ് എസ്‌കോര്‍ട്ട് നല്‍കുന്നതിനുള്ള തുക, നിലവിലെ നിരക്കില്‍ നിന്നു 1.85 % ആയും വർദ്ധിപ്പിച്ചിട്ടുണ്ട്.

Back to top button
error: