CrimeNEWS

ട്യൂഷന്‍ വിദ്യാര്‍ഥികള്‍ക്കുനേരേ ലൈംഗികാതിക്രമം: അധ്യാപകന് ഏഴ് വര്‍ഷം തടവ് ശിക്ഷ

തളിപ്പറമ്പ്: ട്യൂഷന്‍ സെന്ററില്‍വെച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന് ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ.

രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ.പി.വി. സതീഷ്‌കുമാറിനെ(62)യാണ് തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാന്‍ ശിക്ഷിച്ചത്. 2017 ഓഗസ്റ്റ് 20-ന് രാവിലെയായിരുന്നു സംഭവം.

Signature-ad

അധ്യാപകന്റെ വീട്ടിലെ ട്യൂഷന്‍ കഴിഞ്ഞ് പോകാന്‍ നേരം പെണ്‍കുട്ടിയുടെ ശരീരത്തില്‍ തലോടിയും മസാജ് ചെയ്തും ഉപദ്രവിച്ചെന്നാണ് കേസ്. അശ്ലീല ഭാഷയില്‍ സംസാരിച്ചതായും പരാതിയിലുണ്ട്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്‍ കൂടിയാണ് പ്രതി.

Back to top button
error: