NEWS

കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ കൂടി; അമൃത ഉൾപ്പടെ നാല് ട്രെയിനുകൾ ദീർഘിപ്പിച്ചു

ബംഗളൂരു: കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ കൂടി അനുവദിച്ചു.ബെംഗളൂരുവിൽ നടന്ന ഓള്‍ ഇന്ത്യ റെയില്‍വേ ടൈംടേബിള്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളൂരു-രാമേശ്വരം ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുക.റെയില്‍വേ ബോര്‍ഡ് അന്തിമവിജ്ഞാപനം പുറത്തിറത്തിറക്കിയതോടെ മൂന്ന് ട്രെയിനുകളും ഓടിത്തുടങ്ങും.

എറണാകുളം-വേളാങ്കണ്ണി അവധിക്കാല സ്‌പെഷ്യല്‍ സര്‍വീസായി ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ സ്‌പെഷ്യല്‍ സര്‍വീസിന് പകരം ആഴ്ച്ചയില്‍ രണ്ട് ദിവസം എന്ന നിലയില്‍ നിരക്ക് കുറച്ച്‌ സാധാരണ സര്‍വീസ് നടത്താന്‍ സാധിക്കും.തിരുപ്പതി-കൊല്ലം ട്രെയിനും ആഴ്ച്ചയില്‍ രണ്ട് ദിവസമായിരിക്കും.

അതേസമയം തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കും, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടിയിലേക്കും,ഗുരുവായൂര്‍-പുനല്ലൂര്‍ എക്‌സ്പ്രസ് മധുരയിലേക്കും, ബെംഗുളൂരു- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടാനുളള ശുപാര്‍ശകള്‍ അംഗീകരിച്ചിട്ടുണ്ട്.പൂനെ എക്‌സപ്രസ് കോട്ടയംവരെ നീട്ടുന്നത് അംഗീകരിച്ചെങ്കിലും അടുത്ത വര്‍ഷമേ ഉണ്ടാകൂ.ഭുവനേശ്വര്‍-ചെന്നൈ ട്രെയിന്‍ എറണാകുളം വരെ നീട്ടാനുളള ശുപാര്‍ശ റെയില്‍വേ അംഗീകരിച്ചില്ല.

Signature-ad

 

 

വരുന്ന ടൈംടേബിളില്‍ നേത്രാവതി എക്ര്‌സ്പ്രസ് ഉൾപ്പടെ പല ട്രെയിനുകളുടെയും സമയത്തിൽ മാറ്റമുണ്ടാകും.കോട്ടയം റൂട്ടിൽ ഇരട്ടപ്പാത വന്നതോടെ ഈ റൂട്ടിലും ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുമെന്നാണ് സൂചന.

Back to top button
error: