CrimeNEWS

യൂറോപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട, പിടികൂടിയത് 4.3 ടൺ കൊക്കെയ്ൻ

 

ഇറ്റാലിയൻ തുറമുഖ നഗരമായ ത്രിയെസ്ത്തെയിൽ 4.3 ടൺ കൊക്കെയ്ൻ പിടികൂടി. യൂറോപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. ഒരു വർഷം നടത്തിയ തയാറെടുപ്പിനൊടുവിലാണു റെയ്ഡ് നടത്തി ലഹരിമരുന്ന് പിടികൂടിയത്. അറുപതിലേറെ പോലീസ് ഓഫീസർമാരാണു റെ‍യ്ഡിൽ പങ്കെടുത്തത്.

Signature-ad

കേസുമായി ബന്ധപ്പെട്ട് ഇറ്റലി, സ്ളൊവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്നായി 38 പേർ അറസ്റ്റിലായി. അന്താരാഷ്ട്ര മയക്കുമരുന്നു ശൃംഖലയുടെ ഭാഗമാണിവർ. “ദ്രാൻഗെത്ത’’ എന്ന ഇറ്റാലിയൻ മാഫിയയും കൊളംബിയൻ മാഫിയയും ചേർന്നാണു മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്. യൂറോപ്പിൽ അടുത്തിടെ മയക്കുമരുന്നു ലഭ്യത കൂടിയിട്ടുള്ളതായി പോലീസ് പറഞ്ഞു.

Back to top button
error: