കൊച്ചി: തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താൻ കോൺഗ്രസിന്റെ ശ്രമം.വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് നല്കിയ മൂവായിരം വോട്ടര്‍മാരുടെ അപേക്ഷയാണ് തള്ളിക്കളഞ്ഞത്.
ആറായിരം വോട്ടര്‍മാരുടെ പേരുവിവരങ്ങളാണ് പുതുതായി ചേര്‍ക്കാൻ യുഡിഎഫ് നല്‍കിയത്.ഇതില്‍ നിന്ന് മൂവായിരം വോട്ടര്‍മാരെ ഒഴിവാക്കുകയായിരുന്നു.
കള്ള വോട്ട് ചെയ്യാന്‍ ആരും തൃക്കാക്കര യിലേക്ക് വരേണ്ടെന്നും അങ്ങനെ വന്നാല്‍ ജയിലിലേക്ക് പോകാന്‍ തയ്യാറായി വരണമെന്നും ഇതേത്തുടർന്ന് കോടിയേരി ബാലകൃഷ്ണൻ മുന്നറിയിപ്പ് നല്കി.
അതേസമയം പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കായതിനാല്‍ സിപിഎമ്മിന് കൂടുതല്‍ വോട്ട് ചേര്‍ക്കാന്‍ ആയിട്ടില്ലെന്നും ഇത് മറികടക്കാനാണ് യുഡിഎഫിന്റെ അര്‍ഹമായ വോട്ടുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും വി ഡി സതീശൻ ആരോപിച്ചു.