പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസില്‍ ആയ അറസ്റ്റില്‍. മുഖത്തടിയേറ്റ് കുഞ്ഞിന്റെ കര്‍ണപുടം പൊട്ടിയ കേസില്‍ പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണു പിടിയിലായത്. കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം.എരുവേലി സ്വദേശിയയാ ഡോക്ടറുടെ വീട്ടില്‍ കുഞ്ഞിനെ പരിചരിക്കാനെത്തിയ സാലി കുട്ടി ഉറങ്ങാത്തിന്റെ ദേഷ്യത്തില്‍ മുഖത്തിടിക്കുകയായിരുന്നു. സിസി ടിവിയില്‍ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ അന്ന് തന്നെ ജോലിയില്‍ നിന്നും പറഞ്ഞ് വിടുകയും ചെയ്തു.
എന്നാല്‍ പിന്നീട് കുഞ്ഞിന്റെ ചെവിയില്‍നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ട് ചികിത്സ തേടിയപ്പോഴാണ് കര്‍ണപുടം പൊട്ടിയെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.