NEWS

പ്രഷർ കുക്കറിൽ ഈ ആഹാരം പാകം ചെയ്യരുത്;പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രഷര്‍ കുക്കറില്‍ അന്നജം അടങ്ങിയ ഭക്ഷണം തയ്യാറാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. സാധാരണയായി ഏറ്റവും കൂടുതല്‍ പേര്‍ പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്ന ഒന്നാണ് അരി. പ്രഷര്‍കുക്കറില്‍ അരി പാകം ചെയ്യുന്നതിവൂടെ അക്രിലമൈ‌ഡ് എന്ന ആരോഗ്യത്തിന് ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു. ഇത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകാം.
അതേപോലെ അന്നജം അടങ്ങിയ ഉരുളക്കിഴങ്ങ് കുക്കറില്‍ പാകം ചെയ്യുന്നത് ആരോഗ്യത്തിനെ അപകടത്തിലാക്കുകയും കാന്‍സര്‍,​ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.പാലുത്‌പന്നങ്ങള്‍ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുറഞ്ഞ സമയത്തിനുള്ളില്‍ പാല്‍ ചൂടാകുന്നതിനാല്‍ പാല്‍ ഉത്പന്നങ്ങള്‍ കുക്കറില്‍ പാകം ചെയ്യരുത്.അതുപോലെ പ്രഷര്‍ കുക്കറില്‍ മുട്ട പാകം ചെയ്യുമ്ബോള്‍ വലിയ അപകടത്തിന് സാദ്ധ്യതയുണ്ട്.തിളയ്ക്കുന്ന മുട്ടകള്‍ക്ക് പൊതുവെ ഉയര്‍ന്ന ഊഷ്മാവ് ആവശ്യമാണ്, ഇത് പ്രഷര്‍ കുക്കറില്‍ പാകം ചെയ്താല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം.
പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മര്‍ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണ് പ്രഷര്‍ കുക്കര്‍. ഉപയോഗത്തിനിടെ കുക്കറിനുള്ളിലെ മര്‍ദം പുറത്തുപോകുന്നത് പ്രഷര്‍ വാല്‍വ് വഴിയാണ്. വാല്‍വ് തകരാറിലായാല്‍ കുക്കര്‍ ഒരു ബോംബായി മാറാം.ഇത് വലിയ അപകടത്തിന് വഴിവെയ്ക്കും. ഉപയോഗത്തിനുശേഷം വാല്‍വ് ഊരിമാറ്റി വൃത്തിയാക്കുക.വാല്‍വിന് തകരാർ ഉണ്ടോയെന്ന് പരിശോധിക്കുക.
നാളുകളായി ഉപയോഗിക്കാതിരിക്കുന്ന കുക്കറുകളുടെ വാല്‍വുകളില്‍ തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട് ഇങ്ങനെയുള്ള കുക്കറുകള്‍ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.കുക്കറിനുള്ളില്‍ പാകംചെയ്യേണ്ട വസ്തുക്കള്‍ കുത്തിനിറയ്ക്കാതിരിക്കുക.കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഗുണനിലവാരമില്ലാത്ത കുക്കറുകള്‍ ഒഴിവാക്കുക.മികച്ച ഗുണനിലവാരം ഉറപ്പുനല്‍കുന്ന ഐ.എസ്.ഐ. മുദ്രയുള്ള കമ്പനികളുടേത് മാത്രം വാങ്ങുക.

പ്രഷര്‍ കുക്കറില്‍ വെള്ളം ഒഴിക്കുന്നതിനും നിശ്ചിത അളവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഓരോ അളവില്‍ പെട്ട കുക്കറിലും വെള്ളം നിറയ്ക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ഓട്‌സ്, പൊടിയരി തുടങ്ങിയ ആഹാര സാധനങ്ങള്‍ കുക്കറില്‍ പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത്.ഇവ ചിലപ്പോള്‍ കുക്കറിന്റെ സ്റ്റീം വാല്‍വില്‍ അടിഞ്ഞ് ദ്വാരം അടയാന്‍ ഇടയാക്കും.

സേഫ്റ്റി വാൽവുകൾ കൃത്യസമയത്ത്  മാറ്റാനും കുക്കർ ഏത് കമ്പനിയാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവ് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.കുക്കറിന്റെ അടപ്പ് തുറക്കുമ്പോൾ ആവി പൂർണമായും പോയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.ഇനി പെട്ടെന്നുതന്നെ കുക്കർ  തുറക്കേണ്ടതുണ്ടെങ്കിൽ  പച്ചവെള്ളത്തിൽ അൽപസമയം ഇറക്കിവച്ച ശേഷം മാത്രം തുറക്കുക.

Back to top button
error: