കോട്ടയം:ഇതുവഴിയുള്ള റെയില്‍ പാത ഇരട്ടിപ്പിക്കല്‍ ഈ മാസാവസാനം പൂര്‍ത്തിയാകുന്നതോടെ 19 ട്രെയിനുകളുടെ യാത്രാ സമയത്തില്‍ ഗണ്യമായ കുറവു വരും.ഇപ്പോള്‍ കോട്ടയം മേഖലയില്‍ വിവിധ സ്റ്റേഷനുകളിലായി 20 മുതല്‍ 45 മിനിറ്റ് വരെ ചില ട്രെയിനുകള്‍ ക്രോസിങ്ങിനായി പിടിച്ചിടാറുണ്ട്.ഈ ദുരിതത്തിന് പരിഹാരമാകുന്നതോടെ ട്രെയിനിന് വേഗമേറുകയും ട്രെയിനുകളുടെ സമയക്രമം പരിഷ്‌ക്കരിക്കുകയും ചെയ്യും.
ഗുരുവായൂര്‍-പുനലൂര്‍ എക്സ്‌പ്രസ്, ശ്രീഗംഗാനഗര്‍-കൊച്ചുവേളി, ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ്, വിശാഖപട്ടണം-കൊല്ലം, ഷാലിമാര്‍-നാഗര്‍കോവില്‍, ഭാവ്നഗര്‍-കൊച്ചുവേളി, സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി, കുര്‍ള-കൊച്ചുവേളി, എറണാകുളം-കൊല്ലം മെമു,തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍, പാലക്കാട്-തിരുനെല്‍വേലി പാലരുവി, നാഗര്‍കോവില്‍ഗാന്ധിധാം, കന്യാകുമാരി-കത്ര ഹിമസാഗര്‍, നാഗര്‍കോവില്‍-ഷാലിമാര്‍, തിരുവനന്തപുരം-മംഗളൂരു മലബാര്‍, കൊച്ചുവേളി-കുര്‍ള, തിരുവനന്തപുരം-െസക്കന്ദരാബാദ് ശബരി, കൊച്ചുവേളി-യശ്വന്തപുര ഗരീബ്രഥ്, നിലമ്ബൂര്‍-കോട്ടയം എന്നീ ട്രെയിനുകളാണ് ഇപ്പോള്‍ വിവിധ സ്റ്റേഷനുകളില്‍ ക്രോസിങ്ങിനു പിടിക്കുന്നത്.ഈ ട്രെയിനുകളുടെയെല്ലാം സമയക്രമം പരിഷ്‌കരിക്കാന്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന് നിര്‍ദ്ദേശം നല്‍കി.