NEWS

ലൗജിഹാദിന് പകരം ലൗ കേസരി;മദ്രസകള്‍ നിരോധിക്കണമെന്ന്  ശ്രീ രാമ സേന തലവന്‍ പ്രമോദ് മുത്തലിക്

മംഗളൂരു: മദ്രസകള്‍ക്കെതിരെ വര്‍ഗീയ പ്രചാരണവുമായി വീണ്ടും ശ്രീ രാമ സേന. മദ്രസകള്‍ നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടെന്ന് ശ്രീ രാമ സേന തലവന്‍ പ്രമോദ് മുത്തലിക് അറിയിച്ചു.
ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്രസ വിദ്യാഭ്യാസത്തിനായി പാഴാക്കുകയാണെന്നും, മദ്രസകള്‍ നിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീ രാമ സേന സജീവമായ പ്രചാരണം തുടങ്ങുമെന്നും മുത്തലിക് പറഞ്ഞു.
നമ്മുടെ ഹിന്ദു പെണ്‍കുട്ടി പോയാല്‍ നമ്മുടെ ഹിന്ദു ആണ്‍കുട്ടികള്‍ ആ ‘ലൈന്‍’ നികത്താന്‍ തയ്യാറാകണം.മുസ്ലീം പെണ്‍കുട്ടികളെ വളച്ച് വിവാഹം കഴിക്കാന്‍ അതിനായി ‘ലൗ കേസരി’ തുടങ്ങണം.എന്നിങ്ങനെ പോകുന്നു പ്രമോദ് മുത്തലികിന്റെ പ്രസ്താവന.
ഹലാലിനെതിരേയും ബാങ്ക് വിളിക്കെതിരേയും സമീപ ദിവസങ്ങളില്‍ ശ്രീ രാമ സേന പ്രചാരണം നടത്തിയിരുന്നു. ബാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ ചൊല്ലിയായിരുന്നു ഇവര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഹലാല്‍, ഹിജാബ്, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി, ക്ഷേത്രോല്‍സവങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം, തുടങ്ങി നിരന്തരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കാണ് സംസ്ഥാനം അടുത്തിടെ സാക്ഷ്യം വഹിച്ചത്.

Back to top button
error: