പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഹോം സ്റ്റേയ്ക്ക് ലൈസന്‍സ് നൽകിയ ക്ലർക്ക് അറസ്റ്റിൽ. തരിയോട് പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്ക് കല്‍പ്പറ്റ തിരുവാതിരയില്‍ ഡിജീഷ് (32) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. സ്വകാര്യ വ്യക്തിയുടെ ഹോം സ്റ്റേയ്ക്ക് ലഭിച്ച ലൈസന്‍സില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഡിജീഷ് നടത്തിയ ക്രമക്കേട് കണ്ടെത്തിയത്.
പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു