ശവശരീരം കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ് ഇവർ ചെയ്യുന്നത്. പാഴ്സികളുടെ മതവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ പ്രത്യേക രീതിയിലൂള്ള ശവസംസ്കാരത്തിലൂടെ പ്രകടമാകുന്നത്.ഭൂമിയും അഗ്നിയും വളരെ വിശുദ്ധമായ വസ്തുക്കളാണെന്നും, ശവശരീരം അവയെ ദുഷിപ്പിക്കും എന്ന വിശ്വാസം മൂലമാണ് ഇവർ മറ്റു മതസ്ഥരെപ്പോലെ ശവശരീരം ദഹിപ്പിക്കുകയോ മണ്ണിൽ മറവു ചെയ്യുകയോ ചെയ്യാത്തത്.
മുംബൈയിലെ മലബാർ കുന്നിലെ തൂങ്ങുന്ന പൂന്തോട്ടം (hanging gardens)-ത്തിനടുത്താണ് പാഴ്സികളുടെ ഒരു ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങൾ (towers of silence) സ്ഥിതി ചെയ്യുന്നത്.
ശവശരീരം, അലങ്കരിച്ച മഞ്ചലിൽ ഇവിടെ കൊണ്ടുവന്ന് പ്രത്യേക സ്ഥലത്ത് വക്കുകയും, ശവവാഹകർ കൈകൊട്ടുന്നതോടെ ഇവിടത്തെ വൻഗോപുരങ്ങൾക്കു മുകളിലെ കൂടുകളിൽ നിന്ന് കഴുകന്മാരെത്തി ഈ ശവശരീരം തിന്നുകയും ചെയ്യുന്നു.ഇതിനു ശേഷം അവശേഷിക്കുന്ന എല്ലുകളെ ശവവാഹകർ ഒരു വലിയ കിണറിൽ നിക്ഷേപിച്ചു മടങ്ങുന്നു.തികച്ചും പ്രാകൃതമായ ഈ ശവസംസ്കാര രീതിയാണ് ഇന്നും പാഴ്സികള്‍ പിന്തുടരുന്നത്.
അഗ്നിയേയും മണ്ണിനേയും ദൈവ തുല്യമായി കാണേണമെന്നാണ് പാഴ്സി മതം ഉദ്ബോധിപ്പിക്കുന്നത്.പരിശുദ്
7-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും മുസ്ലീങ്ങളുമായുള്ള മതസംഘട്ടനം ഭയന്നു ഇന്ത്യയിലേക്കു പലായനം ചെയ്ത സൊറാസ്ട്രന്‍ മതവിശ്വാസികളാണ് പാഴ്സികള്‍. സ്വരാഷ്ട്രിയന്‍ എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു.