NEWS

പി.സി.ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാർ മുൻ എം.എൽ.എ. പി.സി.ജോർജിനെ  14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്.ഇന്ന് കോടതി അവധിയായതിനാൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കവെയാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
  മുൻ എം.എൽ.എ. ആയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.സമുദായങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കാൻ പി.സി.ജോർജ് പ്രവർത്തിച്ചു. ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
153 എ, 95 എ വകുപ്പുകൾ ചേർത്താണ് പി.സി.ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്തത്.

Back to top button
error: