NEWS

‘എന്റെ യൗവനത്തെ സമൃദ്ധമാക്കി നിര്‍ത്തിയതിന് നന്ദി’: അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളിനെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി  

ന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളിനെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘എന്റെ യൗവനത്തെ സമൃദ്ധമാക്കി നിര്‍ത്തിയതിന് നന്ദി’യെന്നാണ് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പ്രിയ ജോണ്‍പോള്‍,
താങ്കളുടെ ഒരൊറ്റ സിനിമ പോലും ഞാന്‍ തീയേറ്ററില്‍ പോയി കാണാതിരുന്നിട്ടില്ല. എല്ലാം പ്രദര്‍ശനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ. ചില ചിത്രങ്ങള്‍ മൂന്നും നാലും തവണ കണ്ടു. എണ്‍പതുകളിലെ എന്റെ യൗവ്വനത്തിന്റെ ബാധയായിരുന്നവരില്‍ ഒരാള്‍ നിങ്ങളായിരുന്നു. നിങ്ങളും ഇന്ന് വിട പറഞ്ഞു പോയിരിക്കുന്നു. നിങ്ങളുടെ തിരക്കഥകള്‍ കയ്യിലുണ്ട് . അവയിലെ സംഭാഷണങ്ങള്‍ മായാതെ മനസ്സിലുണ്ട്. ചാമരം, മര്‍മ്മരം, വിട പറയും മുമ്പേ, ഓര്‍മ്മക്കായി … എനിക്കെല്ലാം കാണാതെ പറയാനും അറിയാം.
ഒരു മികച്ച സിനിമാ പ്രവര്‍ത്തകനോടും അദ്ദേഹത്തിന്റെ കാലങ്ങളോടും എന്റെ സൗന്ദര്യപരമായ ആര്‍ത്തികള്‍ ശരിക്കും നീതി പുലര്‍ത്തിയിട്ടുണ്ടെന്ന ആശ്വാസം മാത്രം??
എന്റെ യൗവനത്തെ സമൃദ്ധമാക്കി നിര്‍ത്തിയതിന് നന്ദി.
എസ്. ശാരദക്കുട്ടി.

Back to top button
error: