റിയാദ്: ഡ്യൂട്ടിക്കിടെ തമിഴ്നാട് സ്വദേശിനിയായ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെയാണ് അല്ഫ ലാഹ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.സത്യഭാമ കുഴഞ്ഞുവീണ് മരിച്ചത്.
ഞായറാഴ്ച്ച ഉച്ചക്ക് രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.20 വര്‍ഷമായി അല്‍ഫലാഹ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.