NEWS

ചന്ദന തൈകൾ വാങ്ങി നടാം; പത്ത് ലക്ഷം രൂപ വരെ ആദായം നേടാം

പൊതുജനങ്ങള്‍ക്കായി ചന്ദന തൈകളുടെ വില്‍പ്പന ആരംഭിച്ചു. മറയൂരിലെ  ചന്ദനക്കാടുകളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകൊണ്ട് ഉല്‍പ്പാദിപ്പിച്ച തൈകളുടെ വിൽപ്പനയാണ് ആരംഭിച്ചിരിക്കുന്നത്. ഒരു തൈയ്ക്ക് 75 രൂപയാണ് വില.മരം വളര്‍ന്ന് വലുതായി കഴിഞ്ഞാല്‍, അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ ഒരു തടിയിൽ നിന്നും ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.തൈ നടുമ്ബോഴും അത് മുറിക്കാനും സര്‍ക്കാരിന്‍റെ അനുമതി വേണമെന്നതൊഴിച്ചാൽ ചന്ദനം വീട്ടില്‍ നട്ട് വളര്‍ത്തുന്നതിന് യാതൊരു നിയമതടസവുമില്ല.
 

മറ്റ് തടികള്‍ പോലെ ക്യുബിക് അടിയിലോ ക്യുബിക് മീറ്ററിലോ അല്ല ചന്ദനം അളവ് കണക്കാക്കുന്നത്, കിലോഗ്രാമിലാണ് ഇതിന്‍റെ തൂക്കം നിശ്ചയിക്കുന്നത്. മരത്തിന്‍റെ മൊത്തവിലയുടെ 95 ശതമാനം വരെ ഉടമയ്ക്ക് ലഭിച്ചേക്കാം. ഒരു ചന്ദനമരം മുഴുവനായി വിറ്റു കഴിയുമ്ബോള്‍ അഞ്ച് മുതല്‍ 10 ലക്ഷം രൂപ വരെ നേടാനാകും. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കുക വനംവകുപ്പിന്‍റെ അനുമതി ഇല്ലാതെ ചന്ദന മരം മുറിച്ച്‌ കടത്തുന്നത് അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
ചന്ദനമരത്തിന്‍റെ പ്രത്യേകത

ഒരു അര്‍ധ പരാദ സസ്യമാണ് ചന്ദനം. ഇത് ഒറ്റയ്ക്ക് വളരില്ല. ചന്ദനത്തൈ നടുമ്ബോള്‍ അതിനൊപ്പം തന്നെ മറ്റേതെങ്കിലും തൈകള്‍ കൂടി നടണം. ചന്ദനമരം ജീവിക്കുന്നതിനുള്ള പകുതി ആഹാരം ഒപ്പം നടുന്ന സസ്യത്തില്‍ നിന്ന് വലിച്ചെടുക്കും. സാധാരണഗതിയില്‍ നെല്ലി, കണിക്കൊന്ന, വേപ്പ്, ചീര, പയറുവര്‍ഗങ്ങള്‍ എന്നിവയൊക്കെയാണ് ചന്ദനത്തിന് ഒപ്പം നടുന്നത്. ചന്ദനത്തൈ വളര്‍ന്ന് 50 സെന്‍റീമീറ്റര്‍ വരെ വളര്‍ച്ച എത്തുമ്ബോള്‍ വനംവകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ചന്ദനമരം പൂര്‍ണ വളര്‍ച്ചയെത്താന്‍ 15 മുതല്‍ 30 വര്‍ഷം വരെ എടുക്കും. 50 സെന്‍റീമീറ്റര്‍ ചുറ്റളവ് എത്തുമ്ബോഴാണ് അത് പൂര്‍ണ വളര്‍ച്ച നേടിയതായി സര്‍ക്കാര്‍ കണക്കാക്കുന്നത്. ഒരു വര്‍ഷം ഒരു സെന്‍റീമീറ്ററാണ് ചന്ദനത്തിന്‍റെ വളര്‍ച്ച.

Back to top button
error: