കായംകുളം: ന്യൂനപക്ഷമാണെങ്കില്‍ മാത്രമേ കേരളത്തില്‍ ജീവിക്കാന്‍ കഴിയൂ എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.മേട്ടുതറ നാരായണന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ നിശ്ചയിച്ചതിനെ പരാമര്‍ശിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. വനിതയാണ്, യുവതിയാണ് എന്നൊക്കെ പറഞ്ഞതിന് പിന്നാലെ ന്യൂനപക്ഷമാണെന്ന് ഒരുതള്ളുകൂടി നടത്തിയതെന്തിനാണ്.? ന്യൂനപക്ഷമാണെങ്കിലേ ഇവിടെ ജീവിക്കാന്‍ കഴിയൂ എന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
താനും തന്റെ കുടുംബവും ഇഷ്ടപ്പെടുന്ന നേതാവാണ് രമേശ് ചെന്നിത്തല എന്നും വെള്ളാപ്പള്ളി പറഞ്ഞു.തന്നെ പിടിച്ച് അകത്തിടാന്‍ ഓര്‍ഡര്‍ ഇട്ടയാളാണെന്ന് അറിയാമെന്നും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.ചടങ്ങിൽ രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നു.