ഭാര്യ പണിങ്ങി; കലിപ്പ്തീര്ക്കാന് നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
മലപ്പുറം: ഭാര്യ കാണാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഇന്നലെ വൈകിട്ട് എടപ്പാളിലായിരുന്നു പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കിക്കൊണ്ട് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എടപ്പാള്‍ മേല്‍പ്പാലത്തില്‍ കയറി നിന്നായിരുന്നു യുവാവിന്റെ ഭീഷണി. ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടില്‍ ഓടുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭാര്യയെ കാണാനായി നഗരത്തില്‍ എത്തിയതായിരുന്നു. എന്നാല്‍ ഇയാളെ കാണാന്‍ ഭാര്യ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഭാര്യ കാണാന്‍ വിസമ്മതിച്ചതിന് പിന്നാലെ എടപ്പാള്‍ ഗോവിന്ദ ടാക്കീസിന് സമീപത്തെത്തിയ യുവാവ് മദ്യലഹരിയില്‍ റോഡില്‍ കിടക്കുകയും വാഹനങ്ങള്‍ തടയുകയുമായിരുന്നു. ഇവിടെ നിന്ന് ഒരു വാഹനത്തില്‍ കയറി എടപ്പാള്‍ ടൗണിലെത്തുകയായിരുന്നു. ഇതിനിടെ യുവാവിനെ വാഹനത്തില്‍ കേറ്റി പോലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡും ഡ്രൈവര്‍മാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ഇവരെ യുവാവ് ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷമേ പാലത്തില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്.
പാലത്തിന് മുകളില്‍ കയറി നിന്ന് ഭീഷണി മുഴക്കിയ യുവാവ് കൂടി നിന്ന ആളുകളില്‍ ഭീതി പടര്‍ത്തുകയും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുകയും ചെയ്തു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഒരുപാട് വാഹനങ്ങള്‍ കുരുക്കില്‍പെട്ടതോടെ പോലീസ് സ്ഥലത്തെത്തി വിഷയം പരിഹരികുകയായിരുന്നു. സ്ഥലത്തെത്തിയ ചങ്ങരംകുളം എസ്.ഐ: ഒ.പി. വിജയകുമാര്‍ യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ബന്ധുക്കളെ വിളിച്ച് വരുത്തിയ ശേഷം യുവാവിനെ അവരുടെ കൂടെ പറഞ്ഞയച്ചു.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP