5 സംസ്ഥാനങ്ങളിലെ കനത്ത പരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം പി സി സി അധ്യക്ഷന്മാരുടെ തലയില്‍ കെട്ടിവെക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. പരാജയം നേരിട്ട 5 സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്മാരുടെ രാജി സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ അച്ചടക്ക നടപടി എന്ന രീതിയിലാണ് പി സി സി അധ്യക്ഷന്മാരോട് രാജി അവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടെ തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്മാര് രാജിവെയ്ക്കാന്‍ തീരുമാനമായി.
അതേസമയം കോൺഗ്രസ്സിലെ നേതൃനിര മാറണമെന്ന് കോൺഗ്രസ്സിൽ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ ഗാന്ധി കുടുംബം തന്നെ നേതൃത്വത്തില്‍ തുടരും എന്നാണ് ഇപ്പോൾ ഉള്ള തീരുമാനം