ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏഴാം സ്ഥാനക്കാരായ ഒഡീഷാ എഫ്സിക്കെതിരെ ഇന്ന് ജെംഷഡ്പൂര്‍ മത്സരത്തിന് ഇറങ്ങും.18 മല്‍സരങ്ങളില്‍ നിന്ന് 37 പോയിന്റുമായി ജെംഷഡ്പൂര്‍ നിലവിൽ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മല്‍സരമടക്കം ജെംഷഡ്പൂരിന് രണ്ട് മല്‍സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്. അവസാന മല്‍സരം രണ്ടാം സ്ഥാനത്ത് 37 പോയിന്റുമായി നില്ക്കുന്ന എടികെ മോഹന്‍ ബഗാനോടാണ്.
ഗോള്‍ ശരാശരിയില്‍ ജെംഷഡ്പൂരാണ് മുന്നില്‍.അവസാന രണ്ട് മല്‍സരങ്ങള്‍ ജയിച്ച് ലീഗ് വിജയികളാവാനാണ് ജെംഷഡ്പൂർ ലക്ഷ്യമിടുന്നത്.രാത്രി 7.30ന് മല്‍സരം ബാംബോലിമിലെ അത്ലറ്റിക്ക് സ്റ്റേഡിയത്തിലാണ് നടക്കുക.