1.മുട്ട – അഞ്ച്
2.തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടേത്(തേങ്ങ ഇല്ലെങ്കിലും കുഴപ്പമില്ല)
പച്ചമുളക് – രണ്ട്
പുളി – ഒരു നെല്ലിക്കാ വലുപ്പത്തിൽ
പുതിനയില – 50 ഗ്രാം
ഉപ്പ് – പാകത്തിന്
3.കടലമാവ് – 250 ഗ്രാം
ഉപ്പ് – പാകത്തിന്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കായംപൊടി – ഒരു നുള്ള്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙മുട്ട പുഴുങ്ങി നീളത്തിൽ രണ്ടായി മുറിക്കുക.
∙രണ്ടാമത്തെ ചേരുവ കട്ടിയിൽ അരയ്ക്കുക.
∙ഈ അരപ്പ് മുറിച്ചു വച്ചിരിക്കുന്ന മുട്ടയിൽ പൊതിഞ്ഞു മുട്ടയുടെ അതേ ആകൃതിയിലാക്കുക.
∙മൂന്നാമത്തെ കൂട്ട് പാകത്തിനു വെള്ളമൊഴിച്ചു ദോശമാവിന്റെ പരുവത്തിൽ കലക്കുക.
∙ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ മുട്ട ഓരോന്നായി മാവിൽ മുക്കി എണ്ണയിൽ വറുത്തു കോരുക.