KeralaNEWS

മഴയിൽ കുളിച്ച് വീണ്ടും തെക്കൻ കേരളം

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് വീണ്ടും മഴ ലഭിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിയോടുകൂടിയാണ് മഴ ലഭിച്ചത്.വൈകിട്ട് അഞ്ചു മണിക്ക് ശേഷം ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു.ഇതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലായിരുന്നു.രണ്ടാഴ്ച മുൻപും ഇവിടെ ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു.
അതേസമയം മധ്യ- തെക്കൻ കേരളത്തിൽ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

Back to top button
error: