KeralaNEWS

കൊച്ചി തൃക്കാക്കര തെങ്ങോട് രണ്ടു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ കൂരമര്‍ദ്ദനം;കുട്ടി വെന്റിലേറ്ററിൽ

കൊച്ചി:തൃക്കാക്കര തെങ്ങോട് രണ്ടു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ കൂരമര്‍ദ്ദനം.തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിച്ചു.കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് തലയ്ക്കും മുഖത്തും ക്ഷതമേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റതാണെന്നാണ് ബന്ധുക്കൾ ഡോക്ടര്‍മാരോട് പറഞ്ഞത്.എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിശദ പരിശോധന നടത്തിയപ്പോള്‍ വീഴ്ചയിലുണ്ടായ ക്ഷതമല്ലെന്ന് വ്യക്തമായി.തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനമാണ് പരിക്കിന് കാരണമായതെന്ന് മനസ്സിലാകുന്നത്.

Back to top button
error: