LIFESocial Media

വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കും: എന്ന്, വധുവിന്റെ അച്ഛന്‍, ഒപ്പ്.

  • പല കല്യാണക്കുറികൾ കണ്ടിട്ടുണ്ടങ്കിലും മാലതിയുടെ കല്യാണം അറിയിച്ചുകൊണ്ട് അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്ത് പോലെ ഒന്ന് ആദ്യം. ആ കത്താണ് പ്പോള്‍  സോഷ്യല്‍ മീഡിയയിലെ താരം.

വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് വധുവിന്റെ അച്ഛന്‌റെ മുന്നറിയിപ്പ്. വിവാഹ ദിനത്തില്‍ ചെറുക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാകുന്നത് മുമ്പ്  ച‍‌ര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് വൈറലാകുന്നുത്.

മകളുടെ വിവാഹ ക്ഷണക്കത്തിന്റെ രണ്ടാംഭാ ഗത്തിലാണ് വൈറല്‍ കുറിപ്പ്. ‘മംഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഈ ഇടെയായി പലസ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങള്‍ ചേ‌ര്‍ന്ന് വളരെ ആഭാസകരമായ രീതിയില്‍ നടന്നുവരുന്നതായി കാണാറുണ്ട്. ഈ ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വച്ച്‌ വരന്റെ/വധുവിന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അതുപോലെ ആഭാസപ്രവര്‍ത്തികള്‍ കൊണ്ട് ആളാവാന്‍ ശ്രമിച്ചാല്‍ അതാരാണ് എങ്കിലും അവര്‍ അന്ന് നടന്ന് സ്വന്തം വീട്ടില്‍ പോവുകയില്ല. മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കും എന്ന് മനസ്സിലാക്കുക. എന്ന് വധുവിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍, ഒപ്പ്’. കുറിപ്പില്‍ പറയുന്നു.

Signature-ad

അക്ഷരത്തെറ്റും വ്യാകരണപിശകുമൊക്കെ ഉള്ളതിനാല്‍, ആരോ ട്രോളിനുവേണ്ടി സൃഷ്ടിച്ച ക്ഷണക്കത്താണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും സമീപകാലത്തായി ഏറെയുള്ള വിവാഹ കോലാഹലങ്ങളോടുള്ള പുച്ഛമാണ് കത്തില്‍.

Back to top button
error: