KeralaNEWS

ഹോട്ടലിൽ ലഹരിക്കച്ചവടം; യുവതി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തുന്നതിനിടെ യുവതിയുള്‍പ്പെട്ട എട്ടംഗ സംഘം പിടിയിലായി.ആലുവ സ്വദേശി റിച്ചു റഹ്മാന്‍ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), തൃശൂര്‍ സ്വദേശി വിബീഷ് (32), കണ്ണൂര്‍ സ്വദേശി സല്‍മാന്‍ (26), കൊല്ലം സ്വദേശികളായ ഷിബു (37), സുബൈര്‍ (29), ആലപ്പുഴ സ്വദേശി ശരത് (33), തന്‍സീല (24) എന്നിവരാണ് എക്സൈസ് ആന്റി നാര്‍ക്കോട്ടിക്സ് വിഭാഗവും കസ്റ്റംസ് പ്രിവിന്റീവ് വിഭാഗവും സംയുക്തമായി നടത്തിയ ദൗത്യത്തില്‍ കുടുങ്ങിയത്.
 തിങ്കളാഴ്ച രാത്രി 7.30ഓടെ ഇടപ്പള്ളി ചങ്ങമ്ബുഴ പാര്‍ക്കിന് സമീപത്തെ ഗ്രാന്‍ഡ് കാസ ഇന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്.56 ഗ്രാം എം.ഡി.എം.എയും മൂന്ന് വാഹനങ്ങളും പത്തോളം മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ കൊലക്കേസ് പ്രതികളും വിദേശത്ത് ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്ന് പോലീസ് അറിയിച്ചു.

Back to top button
error: