തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സുഭിക്ഷാ ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കും.ഒപ്പം ഗ്രാമ പ്രദേശങ്ങളിലെ ആയിരം റേഷന്‍ കടകളില്‍ പണം പിന്‍വലിക്കാനുള്ള എ.ടി.എം സൗകര്യവും ഒരുങ്ങുന്നു.രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടമായി ഭക്ഷ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളാണിത്.
ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് സുഭിക്ഷ ഹോട്ടല്‍.പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളില്‍ നിന്ന് 20 രൂപ നിരക്കിലാണ് ഉച്ചയൂണ്. ഓരോ ഊണിനും നടത്തിപ്പുകാര്‍ക്കു സബ്സിഡിയായി 5 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.നിലവിലെ റേഷന്‍ കാര്‍ഡിന് പകരം എ.ടി.എം കാര്‍ഡിലുള്ളതുപോലെ ചിപ്പ് ഘടിപ്പിച്ച് ബാങ്കുമായി ബന്ധപ്പെടുത്തുന്ന സ്മാര്‍ട്ട് കാര്‍ഡുകൾ വഴിയാണ് എടിഎം സേവനം.എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാണ് എ.ടി.എം സേവനം നടപ്പിലാക്കുക. ഇതിനുവേണ്ട പരിശീലനം റേഷന്‍ കട ലൈസന്‍സികള്‍ക്ക് നല്‍കും. കൂടാതെ ഓരോ ഇടപാടിന്റെയും കമ്മിഷന്‍ ലൈസന്‍സിയുടെ അക്കൗണ്ടിലെത്തും. ബാങ്കിംങ് സൈകര്യം കുറവായ ഗ്രാമ പ്രദേശങ്ങളില്‍ ഇ- പോസ് മെഷീനിലൂടെ ബാങ്കിംഗ് ഇടപാട് നടത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.