KeralaNEWS

ലൈംഗിക അധിക്ഷേപം, സ്മൃതി പരുത്തിക്കാട് നിയമനടപടിക്ക്

മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ ഹീനമായ ഭാഷയില്‍ സൈബര്‍ ആക്രമണം.

വംശീയ- ലൈംഗിക അധിക്ഷേപം നിറഞ്ഞ പോസ്റ്റുകളും അശ്ലീല പ്രചരണവുമായി ചില വെബ്‌സൈറ്റുകൾ ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്മൃതി പരുത്തിക്കാട് അറിയിച്ചു. മീഡിയ വണ്‍ ചാനലും ഔദ്യോഗികമായി പരാതി നല്‍കുന്നുണ്ട്.

Signature-ad

“മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനമല്ല, വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപമാണ് നടക്കുന്നത്. വര്‍ഗ്ഗീയതയും അശ്ലീലവുമാണ് പറയുന്നത്. ഇത് സഹിക്കാനാവില്ല. ഇവരൊക്കെ ആരാണെന്ന് പോലും അറിയില്ല. എന്തും വിളിച്ച് പറയാനുള്ള സ്ഥലമാണോ യുട്യൂബ്…?”
സ്മൃതി രോഷത്തോടെ ചോദിക്കുന്നു.

Back to top button
error: